സജിത്ത്|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (15:54 IST)
ഇൻട്രാ സർക്കിൾ സഹകരണവുമായി റിലയൻസ് ജിയോയും ബിഎസ്എൻഎല്ലും കൈകോര്‍ത്തു. ഇതുമൂലം റിലയൻസ് ജിയോയുടെ 4ജി സേവനം ഇനിമുതല്‍ ബിഎസ്എൻഎല്ലിലും ലഭിക്കും. കൂടാതെ ബിഎസ്എൻഎല്ലിന്റെ 2ജി സേവനങ്ങൾ റിലയൻസ് ജിയോയുടെ വോയ്സ് കോളിനായി ഉപയോഗിക്കാനും കഴിയും.
വോയ്സ്കോളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് റിലയൻസ് ഇതിലൂടെ ശ്രമിക്കുന്നത്. റിലയൻസ് ജിയോയുടെ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ബിഎസ്എൻഎൽ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്നുള്ള ധാരണാപത്രം ഒപ്പിട്ടതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഏതു തരത്തിലായിരിക്കും ഈ സേവനങ്ങൾ ലഭിക്കുകയെന്നതു സമ്പന്ധിച്ച വിശദാംശങ്ങൾ കമ്പനികള്‍ പുറത്തു വിട്ടിട്ടില്ല.
ഇരു കമ്പനികൾക്കും ഇടതടവില്ലാത്ത മൊബൈലൽ ഫോൺ സേവനം ഉപയോക്താക്കൾക്ക് എത്തിക്കാൻ ഇതു വഴി സാധിക്കുമെന്ന് ബിഎസ്എൻഎല്‍ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു. ഇതിനു പുറമേ വോഡഫോണുമായി ഇന്‍ട്രാ സർക്കിൾ ടുജി സേവനത്തിനുള്ള കരാർ കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഒപ്പിട്ടിരുന്നു.