കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (11:44 IST)
വിമര്‍ശകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. മികച്ച പ്രകടനം നടത്തി ഒളിംപിക്സിന് യോഗ്യത നേടിയ സമയത്ത് മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. റിയോ ഒളിംപിക്സിൽ മൽസരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങൾകൊണ്ട് താന്‍ അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു..
രാജ്യാന്തര മീറ്റുകളിൽ മെഡലുകൾ നേടിയ കായിക താരങ്ങളെപ്പോലും കഴിവുകെട്ടവരെന്ന് വിലയിരുത്തുന്ന വിമർശകര്‍ കായികരംഗത്തിന്റെ ശാപമാണ്. ഇത്തരത്തിലുള്ള വേട്ടയാടലിൽനിന്ന് പുതുതലമുറയെയെങ്കിലും
ഒഴിവാക്കണം. കായികമൽസരങ്ങൾക്കുള്ള വേദികൾ ഡ്രൈവിങ് പരിശീലനത്തിനുപോലും നൽകുന്നവരാണ് അത്‍ലറ്റുകളെ കുറ്റപ്പെടുത്തുന്നവരിൽ പലരുമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)