കെ എം മാണി ഉൾപ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്

കെ എം മാണി ഉൾപ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്

കൊച്ചി| സജിത്ത്| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (14:11 IST)
കെ എം മാണി ഉൾപ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. വാണിജ്യ നികുതി ഇൻസ്പെക്ടർ ശ്രീരാജ് കെ.പിള്ളയായിരുന്നു ആദ്യം ഈ കേസ് അന്വേഷിച്ചത്. 2013ലാണ് ശ്രീരാജിനെ വധിക്കാന്‍ ശ്രമം നടന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ആ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വിജിലൻസ് ഇപ്പോള്‍ മാണിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ആയുർവേദ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതിലൂടെ സർക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും കോഴിഫാം ഡീലർമാർക്കു നികുതിയിളവ് അനുവദിച്ചെന്നുമാണ് മാണിക്കെതിരായ കേസ്. ഒരു ഇറച്ചിക്കോഴി കമ്പനിയില്‍ നിന്ന് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി ഇടപെട്ട് സ്റ്റേ ചെയ്യുകയും ഇതിലൂടെ കോഴിക്കമ്പനിക്ക് കോടികളുടെ ലാഭം ഉണ്ടാക്കികൊടുക്കുകയും ചെയ്തു. കൂടാതെ നാല് ആയുര്‍വേദ കമ്പനികള്‍ക്ക് വന്‍ നികുതി ഇളവ് നല്‍കി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് മാണിക്കെതിരെ വിജിലൻസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :