സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 മെയ് 2023 (21:29 IST)
പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിത്. കഴിഞ്ഞ ദിവസം രണ്ടായിരത്തിന്റെ നോട്ട് രാജ്യത്ത് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ അറിയിപ്പുണ്ടായിരുന്നു. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വശദീകരണം.
പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30നോ അതിനുമുമ്പോ ഈ നോട്ടുകള്‍ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യാനും അധികൃതര്‍ അറിയിച്ചു.