ഇന്നുമുതല്‍ സാധാരണ ഇടപാടുകള്‍ക്ക് 2000 നോട്ടുകള്‍ ഉപയോഗിക്കാനാകുമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 മെയ് 2023 (13:58 IST)
പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30നോ അതിനുമുമ്പോ ഈ നോട്ടുകള്‍ നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ വേണം. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/അല്ലെങ്കില്‍ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം.

അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജണല്‍ ഓഫീസുകളിലും (ആര്‍ഒ)1
നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :