സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 മെയ് 2023 (12:45 IST)
രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. നോട്ടുമാറ്റിയെടുക്കാന്‍ ഈ മാസം 23 മുതല്‍ സാധിക്കും. നോട്ട് മാറ്റിയെടുക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ആണ്. 120ലധികം ദിവസങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനുശേഷം നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റാന്‍ സാധിക്കില്ല.
ആര്‍ബി ഐ നിര്‍ദേശിക്കുന്നത് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തൊട്ടടുത്തുള്ള ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാനാണ്. നോട്ടുകള്‍ മാറ്റുന്നതിന് നിങ്ങള്‍ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്നില്ല.