ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (12:48 IST)
ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് ഇനി നമ്മുടെ രാജ്യത്തേ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയില്‍ ദിനമ്പ്രതി ബലാത്സംഗം ചേയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം 92 വരുമെന്ന് കണക്കുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ബലാതസംഗങ്ങളുടെ തലസ്ഥാനം മദ്ധ്യപ്രദേശാണ് 4,335 കേസുകളാണിവിടെ ഫയല്‍ ചെയ്തത്.
ദിവസവും ഡല്‍ഹിയില്‍ നാലുപേര്‍ വീതം ബലാത്സംഗത്തിന് ഇരയാകാറുണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.
മുംബൈയില്‍ 391, ജയ്പൂരില്‍ 192, പൂനെയില്‍ 171 എന്നിങ്ങനെയാണ് 2013ല്‍ ഫയല്‍ ചെയ്ത ബലാല്‍സംഗക്കേസുകള്
കഴിഞ്ഞ വര്‍ഷം 1636 ബലാല്‍സംഗക്കേസുകളാണ് ഡല്‍ഹിയില്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 2013ല്‍ 33,707 ഉം 2012ല്‍ 24,923 ഉം കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 15,556 കേസുകളില്‍ ബലാല്‍സംഗത്തിനിരയായ സ്ത്രീകള്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.