ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (09:05 IST)
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റെയില്‍പാത പണിത് ഭീഷണി സൃഷ്ടിച്ച ചൈനക്ക്
ഇന്ത്യ ബദല്‍ മറുപടിന്‍ നല്‍കുന്നു.
ചൈന അതിര്‍ത്തിയില്‍ നിലവാരം കൂടിയ റോഡ് നിര്‍മ്മിച്ച് ചൈനയുടെ ഭീഷണി മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം.
6,000 കിലോ മീറ്റര്‍ വരുന്ന റോഡ് പ്ലാനില്‍ 100 കിലോ മീറ്റര്‍ ഭാഗമാണ് ചൈനയുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ ചില പരിസ്‌ഥിതി നിയമങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് നടപ്പാക്കുന്നതിനാല്‍ പദ്ധതി വൈകിയേക്കില്ലെന്നും ഇക്കൊല്ലം തന്നെ പണിതുടങ്ങിയേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പദ്ധതി വിജയമായാല്‍ പാക് അതിര്‍ത്തിയിലും സമാനമായ റോഡുകള്‍ ഇന്ത്യ നിര്‍മ്മിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.