ലൈബ്രറിയിലിരുന്ന് നഗ്ന ചിത്രം ഷൂട്ട് ചെയ്ത പെണ്‍കുട്ടിയെ പിടികൂടി

സിഡ്നി:| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (12:56 IST)
ലൈബ്രറിയിലിരുന്ന് സ്വന്തം നഗ്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ പിടികൂടി. ന്യൂകാസില്‍ സര്‍വകലാശാലയിലെ ലൈബ്രറിയിലാണ് സംഭവം നടന്നത്. കാശുമുടക്കിയാല്‍ ലൈവ് വീഡിയോ കാണാന്‍ കഴിയുന്ന ചില വെബ്സൈറ്റുകളിലേക്ക് സ്വന്തം വീഡിയോ അയക്കുകയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരിപാടി.

വായിക്കാനായി ലൈബ്രറിയിലെത്തി ഇവിടുത്തെ ഒഴിഞ്ഞകോണിലിരുന്ന് ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത് തത്സമയം സംപ്രേക്ഷണം ചെയ്തുവന്ന വിദ്യാര്‍ത്ഥിനി ഇതിനായി കൊളേജ് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. സംഭവം പിടിക്കപ്പെട്ടതോടെ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :