പീഡനത്തിനിരയായ യുവതിക്ക് റെസ്റ്റോറന്റില്‍ വിലക്ക്!

പീഡനം, യുവതി, കൊല്‍ക്കത്ത, റെസ്റ്റോറന്റ്
കൊല്‍ക്കത്ത| VISHNU.NL| Last Updated: തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (19:18 IST)


പീഡനത്തിനിരയായാലും സമൂഹം സ്ത്രീകളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനുള്ള ഉത്തം ഉദാഹരണമായി കൊല്‍ക്കത്തയിലെ ഒരു റെസ്റ്റൊറന്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും പീഡനത്തിനിരയായ യുവതിയേ വിലക്കി. റെസ്റ്റോറന്റ് അധികൃതര്‍ തന്നെയാണ് യുവതിയേ വിലക്കിയത്.

2012-ല്‍ ഓടുന്ന കാറില്‍ ബലാത്സംഗത്തിന്‌ ഇരയായ യുവതിയാണ്‌ റെസ്‌റ്റോറന്റിനെതിരെ രംഗത്ത്‌ വന്നത്‌. 40 വയസുള്ള ഇവര്‍ റെസ്റ്റോറന്റിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. തന്നെ റെസ്റ്റോറന്റില്‍ നിന്ന് പുറത്താക്കിയത്

താന്‍ പീഡനത്തിന്‌ ഇരയായത്‌ തന്റെ കുറ്റമാണോ എന്ന്‌ യുവതി ചോദിച്ചു തനിക്ക്‌ സാധാരണ ജീവിതം നയിക്കാന്‍ അവകാശമില്ലേയെന്നും യുവതി ചോദിക്കുന്നു. പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് തന്നെ റെസ്റ്റോറന്റില്‍ നിന്ന് പുറത്താക്കിയതെന്ന് യുവതി ആരോപിച്ചു.

അതേസമയം റെസ്‌റ്റോറന്റ്‌ അധികൃതര്‍ ആരോപണം നിഷേധിച്ചു. റെസ്‌റ്റോറന്റില്‍ പ്രശ്‌നം സൃഷ്‌ടിച്ചതിനെതിനെ തുടര്‍ന്നാണ്‌ യുവതിയെ പുറത്താക്കിയതെന്നാണ്‌ റെസ്‌റ്റോറന്റ്‌ അധികൃതരുടെ വാദം. യുവതി നേരത്തെ റെസ്‌റ്റോറന്റില്‍ മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ സിസിടിവി വീഡിയോ തങ്ങളുടെ കയ്യിലുണ്ടെന്നും റെസ്‌റ്റോറന്റ്‌ അധികൃതര്‍ പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ചുപേരെ പ്രതിചേര്‍ത്തിരുന്നു. ഇവരില്‍ മൂന്ന്‌ പേര്‍ പിടിയിലായി. രണ്ട്‌ പേര്‍ ഒളിവിലാണ്‌.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :