രണ്ടുപെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍, മാനഭംഗക്കൊലയെന്ന് സംശയം

rape, asam, death
സില്‍ചര്‍| VISHNU.NL| Last Updated: ശനി, 6 സെപ്‌റ്റംബര്‍ 2014 (13:54 IST)


അസമില്‍ രണ്ടുപെണ്‍കുട്ടികള്‍ ഒരേ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസമിലെ കരിംജങ് ജില്ലയില്‍ ഇന്ത്യ-ബംഗ്‌ളാദേശ് അതിര്‍ത്തിക്കടുത്തുള്ള വനപ്രദേശത്താണ് ഇവരെ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പെണ്‍കൂട്ടികളെ പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കയാണ്. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നതിനുശേഷം മാത്രമേ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും
നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബദോണ്‍ ജില്ലയിലും രണ്ട് പെണ്‍കുട്ടികളെ ഒരേ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :