എംഎല്‍എയുടെ കാര്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പനാജി| JOYS JOY| Last Modified വെള്ളി, 15 മെയ് 2015 (16:55 IST)
എം എല്‍ എ സുഭാഷ് ഫാല്‍ ദേശായി സഞ്ചരിച്ചിരുന്ന ഇന്നോവ ബൈക്കില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പനാജി വിമാനത്താവളത്തിനു സമീപമാണ് അപകടം.

ബൈക്ക് യാത്രികരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. 28കാരനായ സുനില്‍ റാത്തോഡ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റ രണ്ടാമത്തെയാള്‍ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം ഉണ്ടാകുന്ന സമയത്ത് എം എല്‍ എ വാഹനത്തില്‍ ഉണ്ടായിരുന്നു. അതേസമയം, വാഹനം ഓടിച്ചിരുന്നത് ആരായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :