ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ചൊവ്വ, 4 നവംബര്‍ 2014 (17:54 IST)
ആര്‍ത്തവ വിരാമം നിലച്ച സ്ത്രീകളുമായി ബലമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിഒനെ ബലാത്സംഗമായി കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 2010 ഡിസംബറില്‍ 65 കാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലാണ് ഹൈക്കോടതി വിവാദത്തിനിടയാക്കുന്ന വിധി പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചയാണ് കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
65 കാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അചേയ് ലാലി(49)ന്‍റെ അപ്പീലിലാണ് വിധി. കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ച ഇയാളെ ഹൈക്കോടതി വെറുതെവിട്ടു. ഡല്‍ഹിയിലെ മഞ്ജുകാ തിലയിലെ വീട്ടിലാണ് 65കാരി പീഡനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ കുടിച്ചുബോധം നശിച്ച നിലയില്‍ അചോയ് ലാലിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗ്, മുക്ത ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇയാളുടെ അപ്പീല്‍ പരിഗണിച്ചത്. സ്ത്രീയെ ഇയാള്‍ നിര്‍ബന്ധിത ലൈംഗികതക്ക് വിധേയയാക്കിയിരിക്കാം. എന്നാല്‍ അത് ബലാത്സംഗമല്ല. ആര്‍ത്തവം നിലച്ചവരെ പീഡിപ്പിക്കുന്നത് ഐപിസി 376 വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണ്. എന്നാല്‍ ബലാല്‍സംഗക്കുറ്റമല്ല എന്നാണ് കോടതി പറഞ്ഞത്.
അതേ സമയം സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേറ്റതായി കണ്ടത്തിയിരുന്നു. അതല്ലാതെ ശരീരത്തില്‍ മറ്റു മുറിവുകളോ പാടുകളോ ഇല്ളെന്നും അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ളെന്നുമാണ് കോടതി നിരീക്ഷിച്ചത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ പ്രായം 65 നും 70 നും ഇടയിലാണ്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീയാണെന്നതിനാല്‍ പ്രതിക്കെതിരെ ബലാല്‍സംഗത്തിന് ശിക്ഷ വിധിക്കാനാവില്ല എന്നും കോടതി പറഞ്ഞു.
ഈ കേസില്‍
കേസില്‍ അപ്പീല്‍ നല്‍കിയയാള്‍ സ്ത്രീയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ബലപ്രയോഗം നടന്നതിന് തെളിവില്ല-കോടതി നിരീക്ഷിച്ചു. ആര്‍ത്തവ വിരാമം എന്ന പ്രയോഗത്തിലൂടെ കോടതി നടത്തിയ പരാമര്‍ശത്തിനും പ്രതിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനുമെതിരെ സ്ത്രീപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.