ജനതാല്‍പ്പര്യം മാനിക്കാത്ത വിധി: സുധീരന്‍

തിരുവനന്തപുരം| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (17:27 IST)
സംസ്ഥാനത്ത് പൂട്ടിയ 250 ബാറുകളും തുറക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയ നടപടിയില്‍ ജനതാല്‍പ്പര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. മദ്യനയം നടപ്പാക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം ഇന്നലെ വന്ന സിംഗിള്‍ ബഞ്ച്‌ വിധി ജനതാല്‍പ്പര്യത്തെ മാനിക്കുന്നതും യുഡിഎഫിന്റെ ശ്രമങ്ങളെ അംഗീകരിക്കുന്നതും ആയിരിന്നുവെന്നും സുധീരന്‍ വ്യക്‌തമാക്കി. നിലവിലെ കോടതി വിധി നിരാശ തരുന്നതാണെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ ഇന്നലത്തെ ഉത്തരവിനെ ചോദ്യം ചെയ്തു ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ഡിവിഷന്‍ ബെഞ്ച് 250 ബാറുകളും തുറക്കാന്‍ ഉത്തരവ് നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :