വിദ്യാർത്ഥിനിയെ സ്‌കൂൾ ഗേറ്റിൽ വച്ച് തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

എ കെ ജെ അയ്യര്‍| Last Modified ശനി, 14 മെയ് 2022 (19:15 IST)
ചണ്ഡീഗഡ് : പ്ലസ് ടു വിദ്യാർത്ഥിനിയെ സ്‌കൂൾ ഗേറ്റിൽ വച്ച് തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മനീഷ്, അജയ് എന്നിവരെയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.
ഹരിയാനയിലെ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയെ മൂന്നംഗ സംഘം ബലമായി പിടിച്ചു ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

സ്‌കൂളിലേക്ക് കയറാൻ നേരത്താണ് അക്രമി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതും അടുത്തുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചതും. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം അടുത്തുള്ള ഒരു ശ്‌മശാനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :