ക്ഷേത്രകവർച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ശനി, 14 മെയ് 2022 (19:11 IST)
ഹരിപ്പാട്: ക്ഷേത്രങ്ങൾ മാത്രം തെരഞ്ഞു പിടിച്ചു കവർച്ച നടത്തുന്ന അഞ്ചംഗ സംഘ പോലീസ് വലയിലായി. ഏവൂർ കണ്ണമ്പള്ളിൽ ദേവീക്ഷേത്രം, ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാൻ കാരണമായത്. ഇതിലെ ഒന്നാം പ്രതി പൂവരണി ജോയ് കുപ്രസിദ്ധ അമ്പല മോഷ്ടാവാണ്. നൂറിലധികം ക്ഷേത്രങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്.അന്വേഷണത്തിൽ ഇവർക്കെതിരെ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലായി പത്തോളം മോഷണങ്ങളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം സ്വദേശിയും ഇപ്പോൾ ആലപ്പുഴ തുമ്പോളിയിൽ താമസിക്കുകയും ചെയ്യുന്ന ജോയ് എന്ന ജോസഫ് (54എ, കലവൂർ സ്വദേശി സെബാസ്റ്റിയൻ (32), അടിമാലി സ്വദേശികളായ രമേശ് (27), വിഷ്ണു (30), ഓമല്ലൂർ സ്വദേശി ഗിരീഷ് (51) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ സംഘമാണ് കരീലക്കുളങ്ങര രാമപുരം ക്ഷേത്ര മോഷണ ശ്രമത്തിനു പിന്നിൽ എന്ന് കണ്ടെത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :