വൈദ്യുതാഘാതമേറ്റ് മൂന്ന് യുവാക്കള്‍ മരിച്ചു

   വൈദ്യുതാഘാതമേറ്റ് മരണം , ഉത്തര്‍പ്രദേശ് , ആശുപത്രി
ബസ്തി| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (14:57 IST)
ഉത്തര്‍പ്രദേശില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് യുവാക്കള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു, ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുതിയ വൈദ്യുതി ലൈന്‍ വലിക്കുന്നതിനിടെ വൈദ്യുതി കടന്നുപോകുന്ന ലൈനില്‍ തട്ടിയാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ സമീപത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കഴിയാതെ പോയതാണ് മരണ കാരണം.

മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹുസൈന്‍ (27), തജ്ജാമുള്‍ (25), മുജമ്മില്‍ (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെല്ലാം പശ്ചിമ ബംഗാളിലെ മാല്‍ദ ജില്ലക്കാരാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :