ഒമ്പത് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍

  ബലാത്സംഗം , രണ്ടാനച്ഛന്‍ , പൊലിസ് , ഒമ്പത് വയസ്സുകാരി , പീഡനം
മുംബൈ| jibin| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (13:59 IST)
ഒമ്പത് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് രണ്ടാനച്ഛനെ പിടികൂടിയത്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയെ ഇയാള്‍ പല തവണയായി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

ആറുമാസത്തോളമായി മകള്‍ പീഡനത്തിന് ഇരയാകുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടിയെ ഇരയാക്കിയിരുന്നു. പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സംഭവം പുറത്തറിഞ്ഞാല്‍ ഭര്‍ത്താവ് അറസ്റ്റിലാകും എന്ന് പേടിച്ചാണത്രെ ഇവര്‍ ഇക്കാര്യം ആരോടും പറയാതിരുന്നത്.

പിന്നീട് മകള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുന്നതായി മനസിലാക്കിയ അമ്മ സഹികെട്ട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുപ്പത് വയസുകാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ ഭാര്യയെ ഉപേക്ഷിച്ചുപോയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :