ബ്രസല്‍സ്|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (16:33 IST)
ബലാത്സംഗത്തിനും കൊലപാതകത്തിനും 30 വര്‍ഷമായി ശിക്ഷയനുഭവിക്കുന്ന ഫ്രാങ്ക് വാന ഡെന്‍ ബ്ലീക്കന്‍ എന്ന് കുറ്റവാളിക്ക് ബെല്‍ജിയം ദയാവധത്തിനുള്ള അനുമതി ലഭിച്ചു.
താന്‍ സമൂഹത്തിന് ഒരു ആപത്താണ്. ശിക്ഷാ കാലാവധി കഴിയുന്നത് വരെ ഇവിടെ കഴിയുന്നതില്‍ കാര്യമെന്താണ് ബ്ലീക്കന്‍ ഒരു ഡോക്യുമെന്ററിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ബെല്‍ജിയത്തില്‍ ആദ്യമായാണ് ഒരു തടവുകാരന് ദയാവധം അനുവദിക്കുന്നത്.
എന്നാല്‍ സംഗതി
പ്രശ്നമാകുന്ന ലക്ഷണമാണ് ബ്ലീക്കന് പിന്നാലെ
സഹതടവുകാരില്‍ ഏതാണ്ട് 15 പേര്‍ കൂടി ഇത്തരത്തില്‍ ദയാവധത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
ദയാവധത്തിന് തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ദയാവധം നടപ്പാക്കാനുളള തീയതിക്ക് രണ്ട് ദിവസം മുന്‍പ് ബ്ലീക്കനെ ആശുപത്രിയിലേക്ക് മാറ്റും. വിഷം കുത്തിവച്ചായിരിക്കും ദയാവധം നടപ്പാക്കുക
ബല്‍ജിയത്തില്‍
ദയാവധം 2002 മുതല്‍ നിയമവിധേയമാണ്.മാനസികവും ശാരീരികവുമായി അനുഭവിക്കുന്ന ദുരിതങ്ങള്‍ അതിജീവിക്കാനാവില്ലെങ്കില്‍ ദയാവധത്തിനു വേണ്ടി അപേക്ഷിക്കാം. പക്ഷേ ദയാവധം ലഭിക്കണമെങ്കില്‍ അപേക്ഷ
മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം ലഭിക്കണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.