ലൂസിയാന|
VISHNU.NL|
Last Updated:
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (13:24 IST)
16 കാരനായ വിദ്യാര്‍ഥിയെ അധ്യാപികമാര്‍ കൂട്ടബാലാത്സംഗത്തിന് ഇരയാക്കി. സംഭവം നടന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ ലൂസിയാനയില്‍ ഡെസ്‌ട്രെഹാന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികമാരാണ് വിദ്യാര്‍ഥിയേ നിര്‍ബന്ധിത ലൈഗികബന്ധത്തിന് ഇരയാക്കിയത്. ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ഥി തന്നെയാണ് സംഭവം പുറത്തുവിട്ടത്.
സംഭവം പുറത്ത് വന്നതിനേ തുടര്‍ന്ന്
32 കാരിയായ ഷെല്ലി ഡഫ്രെസ്‌നെ, 24 കാരി റേച്ചല്‍ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ലൈംഗിക ബന്ധത്തില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇവര്‍ ആ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്തംബര്‍ 12 നാണ് സംഭവം നടന്നത്. ക്ലാസെടുക്കാന്‍ എന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ റേച്ചലിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയത്.
പീഡനം നടത്തുന്നതിന് മുന്‍കൈയ്യെടുത്തത് ഷെല്ലിയാണ്. ഷെല്ലി ഇതിനുമുമ്പും വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ. ഇതിന് മുമ്പ് പഠിപ്പിച്ച സ്‌കൂളിലും റേച്ചല്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം നടത്തിയതായി കേസുണ്ടായിരുന്നു. സഹപ്രവര്‍ത്തകയായ റേച്ചലിനെയും ഷെല്ലി വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, ഇംഗ്ലീഷ് ടീച്ചറുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി വിദ്യാര്‍ഥി സഹപാഠികളോട് പറയുമ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഈ വാര്‍ത്ത സ്കൂളധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികമാര്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.