ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; പൊലീസ് അന്വേഷണമാരംഭിച്ചു

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം

കൂട്ടമാനഭംഗത്തിനിരയായി , പൊലീസ് , അറസ്‌റ്റ് , ഡല്‍ഹി
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 12 ജൂണ്‍ 2016 (10:42 IST)
ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി മാനഭംഗത്തിനിരയായി. ദക്ഷിണ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ പാര്‍ക്ക് പ്രദേശത്താണ് 21കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജഗത്പുരി സ്വദേശിയായ യുവതിയാണ് മാനഭംഗത്തിനിരയാത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. നിസാമുദീന്‍ റെയില്‍വേ സ്റേഷനില്‍ നിന്ന് റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്ത് എത്തിയ ഒരു സംഘമാളുകള്‍ ബലമായി പെണ്‍കുട്ടിയെ കാറില്‍ പിടിച്ചു കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്നുപേർ കാറിൽ കാറില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഡ്രൈവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നവരാണ് മാനഭംഗപ്പെടുത്തിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. രണ്ടു മണിക്കൂറോളം ഉപയോഗിച്ച ശേഷം യുവതിയെ വഴിയിൽ ഉപേക്ഷിച്ചു മൂന്നംഗസംഘം കടന്നുകളഞ്ഞു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുറ്റക്കാരായ മൂന്നുപേരെയും തിരിച്ചറിഞ്ഞതായും എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :