റായ്പൂർ|
jibin|
Last Modified ശനി, 11 ജൂണ്‍ 2016 (14:15 IST)
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊന്നു. ബീജാപൂർ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുൻ സ്കൂൾ പ്രിൻസിപ്പലുമാണ് കൊല്ലപ്പെട്ടത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ മാവോയിസ്റ്റുകൾ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
പിന്നീട് ഇയാളുടെ മൃതദേഹം സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മദ്ദേഡ് പൊലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയായിട്ടാണ് സംഭവം നടന്ന ഗ്രാമം.