മാനഭംഗശ്രമം ചെറുത്തതിന് ദേശിയ വനിതാ കബഡി താരത്തിനെ മര്‍ദ്ദിച്ചു

കാൺപൂർ| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (16:55 IST)
മാനഭംഗശ്രമം ചെറുത്തതിന് ദേശിയ വനിതാ കബഡി താരത്തിന് മർദ്ദനമേറ്റു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കബഡിതാരമായ ഡോളി സിംഗിന് മുഖത്ത് സാരമായി പരിക്കേറ്റു. വടികളും തോക്കുകളുമായി വീട്ടിൽ അതിക്രമിച്ച് കയറിയാണ് പന്ത്രണ്ടു പേരുടെ സംഘം ഇവരെ അടിച്ചു വീഴ്ത്തിയത്.

എഎന്‍ഐ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കഴിഞ്ഞ 12ന്‌ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ ഡോളിയെ അസഭ്യം പറയുകയായിരുന്നു. അസഭ്യത്തിനൊപ്പം യുവാക്കള്‍ ഡോളിയെ മര്‍ദ്ദിക്കുകയും ചെയ്‌തു. തനിക്ക്‌ വളരെ അധികം മുറിവുകള്‍ പറ്റിയെന്നും. സംഘത്തിലെ യുവാക്കളുടെ പെരുമാറ്റത്തില്‍ താന്‍ മുമ്പ്‌ പരാതി നല്‍കിയിട്ടുണ്ട്‌ ഇതിന്റെ പ്രതികാരമായിട്ടാണ്‌ തന്നെ മര്‍ദ്ദിച്ചതെന്നും താരം പറഞ്ഞു.

സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരാതിപ്പെട്ടെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതായി താരത്തിന്റെ പിതാവ് ആരോപിച്ചു. പിന്നീട് ഡിഐജിയെ സമീപിച്ചെങ്കിലും അവർ ആശ്വസിപ്പിച്ച് തിരിച്ചയക്കാനാണ് ശ്രമിച്ചത്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കേസിൽ ഉടനടി അറസ്റ്റ് രേഖപ്പെടുത്തുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് ഗൗരവ് ഭാട്ടിയ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :