പോണ്ടിച്ചേരി|
VISHNU N L|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:27 IST)
ദേശിയ പതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ കേസ്. ദളിത് സേന പോണ്ടിച്ചേരി യൂണിറ്റ് ജനറല്‍ സെക്രട്ടറി വി. സുന്ദറാണ് മോഡിക്ക് എതിരെ പോണ്ടിച്ചേരി പോലീസില്‍ പരാതി നല്‍കിയത്.
അന്താരാഷ്‌ട്ര യോഗ ദിനമായ ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്‌പഥില്‍ നടന്ന ചടങ്ങില്‍ ദേശിയ പതാകയ്‌ക്ക് സമാനമായ ഷാള്‍ ഉപയോഗിച്ച് മോഡി വിയര്‍പ്പ് തുടച്ചുവെന്നാണ് പരാതി. ഡല്‍ഹിയില്‍ നടന്ന യോഗ ദിനാചരണത്തിലാണ് മോഡി ത്രിവര്‍ണ നിറമുള്ള ഷാള്‍ ഉപയോഗിച്ചത്. യോഗ അഭ്യസിക്കുന്നതിന് ഇടയില്‍ മുഖത്തെ വിയര്‍പ്പ് തുടയ്‌ക്കാന്‍ മോഡി ഈ ഷാള്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.
പരാതി രജിസ്‌റ്റര്‍ ചെയ്‌തതായി പോണ്ടിച്ചേരി പോലീസ് സൂപ്രണ്ട് വി.ജെ ചന്ദ്രന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. പരാതിയുടെ സത്യാവസ്‌ഥ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശിയ പതാകയെ അപമാനിച്ചുവെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ആണ് ശിക്ഷ ലഭിക്കുക.