പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്ണൂര്‍| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (16:12 IST)
പരിയാരം മെഡിക്കല്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാനക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമം. രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ സംഭവം. മെഡിക്കല്‍ കോളേജിന്‌ സമീപമുള്ള ഹോസ്‌റ്റലില്‍ നിന്ന്‌ കോളേജിലേക്ക്‌ വരും വഴി സമീപമുള്ള കുറ്റിക്കാട്ടിലേക്ക്‌ എടുത്തുകൊണ്ട്‌ പോയി അസം സ്വദേശിയായ യുവാവ്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ കുട്ടിയെ രക്ഷപെടുത്തിയത്‌.

പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കലര്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ്‌ പെണ്‍കുട്ടി. സമീപത്തുള്ള ഹോട്ടലിലെ തൊഴിലാളിയും അസം സ്വദേശിയുമായ സെയ്‌ദുല്‍ ഇസ്ലാമാണ്‌ പ്രതി. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന മൂന്ന്‌ പേരെ പോലീസ്‌ ചോദ്യം ചെയ്‌തു. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്‌. പോലീസ്‌ പ്രതിക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. പീഡന ശ്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :