ഝാര്‍ഖണ്ഡില്‍ 12കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

റാഞ്ചി| jibin| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (17:59 IST)
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 12 നേതാക്കളെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കി. മുന്‍ഉപമുഖ്യമന്ത്രി സ്റ്റീഫന്‍ മറാന്‍ഡി, മുന്‍ മന്ത്രിമാരായ ചന്ദ്രശേഖര്‍ ഡുബി, നീല്‍ ടിര്‍കെ എന്നിവരാണ് പുറത്താക്കപ്പെട്ടവരില്‍ ഉന്നതര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതിനാല്‍ ഡുബി തൃണമൂല്‍ കോണ്‍ഗ്രസ്സിലും ടിര്‍കെ എജെഎസ്‌യുവിലും മറാന്‍ഡി ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലും ചേര്‍ന്നു.

ഇവര്‍ മൂന്ന് പേരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുയായിരുന്നു. തുടര്‍ന്നായിരുന്നു ഇവരെ പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :