റാഞ്ചി|
jibin|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (14:31 IST)
വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നടത്തേണ്ടതും അവരുടെ ജീവിതത്തില്‍ അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് അധ്യാപകര്‍ ചെയ്യേണ്ടത്. എന്നാല്‍ കുട്ടികള്‍ കുസൃതിക്കാരായാല്‍ അവരെ സ്നേഹിച്ചും ലാളിച്ചും നേര്‍വഴിക്ക് കൊണ്ടുവരാം. ചെറിയ തെറ്റുകള്‍ക്ക് വേണേല്‍ വടിയെടുക്കാം.
അതേസമയം കുട്ടികളെ അടക്കി നിര്‍ത്താന്‍ മദ്യവും അശ്ലീല വീഡിയോകളും എത്തിച്ചു നല്‍കുകയാണ് ഝാര്‍ഖണ്ഡിലെ ഗഢ്‌വാ ജില്ലയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌ക്കൂളിലെ അധ്യാപകര്‍. സമൂഹ മനസാക്ഷിയെ ഒരു പോലെ ഞെട്ടിച്ച വാര്‍ത്തകള്‍ പരന്നതോടെ അധ്യാപകര്‍ പറയുന്നത് ഇങ്ങനെ '' ഞങ്ങള്‍ക്ക് കുട്ടികളെ പേടിയാണ്, അവരെ അടക്കിയിരുത്താന്‍ പറ്റില്ല അതിനാല്‍
മദ്യവും അശ്ലീല വീഡിയോകളും എത്തിച്ചു നല്‍കും. തുടര്‍ന്ന് അവര്‍ മര്യാദക്കാരാകും''.
അതേസമയം സംഘര്‍ഷം പേടിച്ച് അധ്യാപകര്‍ നടത്തുന്ന ഈ പ്രീണനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ മേലുദ്യേഗസ്ഥര്‍ വിശിദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.