ഭീഷണിയില്ല; ധോണി വൈ കാറ്റഗറിയിലേക്ക് മടങ്ങുന്നു

 മഹേന്ദ്ര സിംഗ് ധോണി , റാഞ്ചി , ഇന്ത്യ , ക്രിക്കറ്റ് , സുരക്ഷ
റാഞ്ചി| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രമീകരണങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വെട്ടി കുറച്ചു.

നേരത്തെ ഇസെഡ് കാറ്റഗറിയില്‍ സുരക്ഷയുണ്ടായിരുന്ന ധോണിയെ വൈ കാറ്റഗറിയിലേക്ക് നീക്കിയിരിക്കുകയാണ്. ധോണിക്ക് യാതൊരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികളും നില നില്‍ക്കുന്നില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഡിജിപി രാജീവ് കുമാര്‍ വ്യക്തമാക്കി.

ഇസെഡ് കാറ്റഗറി സുരക്ഷയില്‍ ധോണിക്ക് സുരക്ഷയൊരുക്കാന്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. വൈ കാറ്റഗറിയില്‍ ഇത് ഏഴായി ചുരുങ്ങും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ധോണിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ പൊലീസ് ഏര്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :