തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 3 ജൂലൈ 2016 (15:32 IST)
ഏകീകൃക വ്യക്തി നിയമം പൊടിതട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വലിയതോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഏകീകൃതവ്യക്തി നിയമം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ബി ജെ പി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വംതകര്‍ക്കാനേ ഉപകരിക്കൂ.
ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂ. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാ കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്മുന്നില്‍ കണ്ട് വന്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ലക്ഷ്യമാണ്ഇതിന് പിന്നില്‍. ഇത് രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കം ചെറുതായിരിക്കില്ല. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കല്‍, അയോധ്യ ക്ഷേത്ര നിര്‍മാണം, കാശ്മീരിലെ പ്രത്യേക പദവിഎടുത്തുകളയല്‍, എന്നീ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്.
വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച്ഇസ്‌ളാം മതവിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേകവ്യക്തി നിയമമുണ്ട്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ നിലനില്‍പ്പ്തന്നെ മതേതരത്വത്തിലാണ്. ഇത് തകര്‍ക്കാനുള്ള ഏത് നീക്കവും ഇന്ത്യയെ തകര്‍ക്കാനെ സഹായിക്കൂ.
നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വലിയതോതിലുള്ള പ്രത്യഘാതങ്ങള്‍ക്ക് വഴിയൊരുക്കും.