ഏകീകൃത സിവിൽകോഡിനെ സ്വാഗതംചെയ്ത് സിറോ മലബാർ സഭ, രാജ്യത്തിന്റെ ഐക്യം തകരുമെന്ന് രമേശ് ചെന്നിത്തല

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾക്കു പകരം ഏകീകൃത വ്യക്തിനിയമം നിർദേശിക്കുന്ന ഏകീകൃത സിവിൽകോഡിനെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. ആചാരപരമായ വൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മ

കൊച്ചി| aparna shaji| Last Modified ഞായര്‍, 3 ജൂലൈ 2016 (12:09 IST)
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾക്കു പകരം ഏകീകൃത വ്യക്തിനിയമം നിർദേശിക്കുന്ന ഏകീകൃത സിവിൽകോഡിനെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. ആചാരപരമായ വൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ മതവ്യത്യാസമില്ലാതെ പൊതു നിയമം നടപ്പാക്കുക എന്നും ഏകീകൃത വ്യക്തിനിയമം പറയുന്നു. ഭരണഘടനയുടെ 44ആം വകുപ്പിൽ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നതാണ് ഏകീകൃത സിവിൽ കോഡ്. നമ്മുടെ രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണിതെന്നും ആദിവാസികൾ അടക്കമുള്ള എല്ലാവരുടെയും പരമ്പരാഗത ആചാരങ്ങൾ ഉൾക്കൊള്ളുന്നത്തെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗതമായുള്ള നിയമങ്ങളും ആചാരങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഏകീകൃത സിവിൽ കോഡിനെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പാക്കുന്നതിന് മുൻപ് ചർച്ചക‌ൾ എടുക്കണമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം, തീരുമാനം രാജ്യത്തിന്റെ അഘണ്ഡതയെയും ഐക്യത്തെയും തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :