ആർഎസ്‌പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായി; മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റം: ഇടതുഭരണത്തെ പ്രകീർത്തിച്ച് ടി ജെ ചന്ദ്രചൂഡൻ

ആർഎസ്‌പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി ജി ചന്ദ്രചൂഡൻ.

തിരുവനന്തപുരം, ആർഎസ്‌പി, പിണറായി വിജയന്‍, ടി ജെ ചന്ദ്രചൂഡൻ, യുഡിഎഫ് thiruvananthapuram, rsp, pinarayi vijayan, t j chandra choodan, udf
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 3 ജൂലൈ 2016 (12:37 IST)
ആർഎസ്‌പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി ജി ചന്ദ്രചൂഡൻ. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് ഭരണത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം എൽഡിഎഫിൽ നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ലെന്നും വ്യക്തമാക്കി.

മുന്നണിമാറ്റം തടയാനാകാതെപോയതിൽ താന്‍ ഏറെ ദുഃഖിതനാണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയ തോല്‍‌വിയായിരുന്നു ആർഎസ്‌പി നേരിട്ടത്. ഈ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ അത്ര എളുപ്പത്തില്‍ യുഡിഎഫ് വിട്ടുപോകില്ല. പാർട്ടി തെറ്റുകൾ തിരുത്തണമെന്നും ചന്ദ്രചൂഡൻ പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമതിയെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. ഇപ്പോഴത്തെ എൽ‍ഡിഎഫ് ഭരണം നല്ലരീതിയിലാണ് പോകുന്നത്. ഇടതുമുന്നണി പറയുന്ന കാര്യം പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. ചന്ദ്രചൂഡൻ കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :