Ram Rahim: പ്രാണപ്രതിഷ്ഠാദിനത്തില്‍ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നല്‍കി മുസ്ലീം കുടുംബം

ram rehim
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജനുവരി 2024 (11:43 IST)
ram rehim
Ram Rahim:
പ്രാണപ്രതിഷ്ഠാദിനത്തില്‍ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നല്‍കി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫര്‍സാനയാണ് കഴിഞ്ഞ ദിവസം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ കുഞ്ഞിന്റെ മുത്തശ്ശി ഹുസ്‌ന ബാനു തന്റെ പേരക്കുട്ടിക്ക് റാം റഹീം എന്ന പേര് നല്‍കുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കുഞ്ഞിന് ഈ പേരിട്ടതെന്ന് അവര്‍ പറഞ്ഞു.

ALSO READ:
മോഹന്‍ലാലിന് ക്ഷണമുണ്ടായിട്ടും രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ല; വാലിബന്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ ആഹ്വാനം
അതേസമയം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളില്‍ പലര്‍ക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കള്‍ നല്‍കിയതെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. കൂടാതെ പലരും അന്നേദിവസം സിസേറിയനായി ആവശ്യപ്പെട്ടിരുന്നതായും ഡോക്ടര്‍ പറഞ്ഞു. രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര തുടങ്ങിയ രാമന്റെ മറ്റുപേരുകളാണ് കുട്ടികള്‍ക്കിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :