ഇന്ത്യ തോറ്റു, രാം ഗോപാല്‍ വര്‍മ്മയ്ക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ...!

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (20:24 IST)
ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധാകര്‍ മുഴുവന്‍ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒരാള്‍ വളരെയധികം സന്തോഷിച്ചുകൊണ്ടിരിക്കുകയണ്. ഏതാണാ രാജ്യ ദ്രോഹി എന്ന് ചോദിക്കാന്‍ വരട്ടെ.. കാരണം അദ്ദേഹം നമ്മള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനായ ബോളീവുഡ് സിനിമാ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയാണ്. മറ്റൊന്നുംകൊണ്ടല്ല. രാം ഗോപാലിന് ക്രിക്കറ്റെന്നു കേട്ടാല്‍ തന്നെ കലിയിളകും. അതുകൊണ്ടാണ് തോറ്റപ്പോള്‍ തനിക്ക് വലിയ സന്തോഷമായി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായമെഴുതിയത്.

ഇന്ത്യ ലോകകപ്പ് സെമിയില്‍ തോറ്റതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു, കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു, ക്രിക്കറ്റിനെ വെറുക്കുന്നതിനേക്കള്‍ ആളുകള്‍ അത് കാണുന്നതാണ് ഞാന്‍ കൂടുതലും വെറുക്കുന്നത് അദ്ദേഹം ട്വിറ്ററില്‍ പറയുന്നു. മറ്റൊരു ട്വീറ്റില്‍ താന്‍ ക്രിക്കറ്റിനെ എന്തുകൊണ്ടാണ് വെറുക്കുന്നതെന്നും പറയുന്നുണ്ട്. ഞാനൊരു രാജ്യസ്നേഹിയാണ്, എന്നാല്‍ ക്രിക്കറ്റ് അളുകളെ ഉപകാരമില്ലാത്തവരാക്കി മാറ്റുന്നു. എന്തെന്നാല്‍ അവര്‍ ജോലിയെല്ലാം മാറ്റിവച്ച് ക്രിക്കറ്റ് കാണാനിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട്,
ഇന്ത്യ ക്രിക്കറ്റ് കളി നിര്‍ത്തുന്നതു വരെയോ, ഇന്ത്യാക്കാര്‍ ക്രിക്കറ്റ് കാണുന്നത് നിര്‍ത്തുന്നതു വരയോ കളി കാണുന്നത് മാറ്റിവച്ച് ജോലി ചെയ്യാന്‍ തുടങ്ങുന്നതുവരെയോ മറ്റുള്ള രാജ്യങ്ങള്‍ ഇന്ത്യയെ തുടര്‍ച്ചയായി തോല്‍പ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് രാം ഗോപാല്‍ പറയുന്നത്. ക്രിക്കറ്റ് കാണുന്ന ഇന്ത്യാക്കാര്‍ക്ക് മുഴുവന്‍ ക്രിക്കറ്റൈറ്റിസ് എന്ന രോഗം ബാധിച്ചിരിക്കുകയാണെന്നും അത് ഭേദമാകാന്‍ താന്‍ ദൈവത്തൊട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നുണ്ട്. മാത്രമല്ല മദ്യത്തിനും പുകവലിക്കുമൊക്കെ അടിമയാകുന്നത് അവനവന് മാത്രമേ ദോഷം ചെയ്യൂ എങ്കില്‍ ക്രിക്കറ്റ് ദേശീയ രോഗമാണെന്നാണ് രാം ഗോപാല്‍ കണ്ടെത്തിയിരിക്കുന്നത്.

ഏതായാലും രാം ഗോപാലിന്റെ അഭിപ്രായം വന്നതിനു പിന്നാലെ അനുഷ്കയ്ക്ക് പൊങ്കാല ഇട്ടുകൊണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ പുതിയ ഇരയ്ക്കിട്ട് ആഞ്ഞ് കൊത്തിത്തുടങ്ങിയതായാണ് വിവരം. ട്വിറ്ററില്‍ രാം ഗോപാലിനെ എതിര്‍ത്തുകൊണ്ട് എതിര്‍ ട്വീറ്റുകള്‍ നിറയുകയാണിപ്പോള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :