കളി മഞ്ഞപ്പടയുടെ കൈയില്‍; ഇന്ത്യ തോല്‍വിക്ക് അരികെ- 110/4

 ലോകകപ്പ് സെമിഫൈനല്‍ , ഇന്ത്യ ഓസ്ട്രേലിയ സെമി , ക്രിക്കറ്റ് , ധോണി
സിഡ്‌നി| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (15:08 IST)
ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ പതറുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ 24 ഓവറില്‍ 4 വിക്കറ്റ്
നഷ്‌ടത്തില്‍ 110 റണ്‍സെന്ന നിലയിലാണ്. അജിക്യ രഹാനെ (13*) നായകന്‍ മഹേന്ദ്ര സിംഗ് ധോണി (1*) എന്നിവരാണ് ക്രീസില്‍. ഓപ്പണാര്‍മാരായ ശിഖര്‍ ധവാന്‍ (45), രോഹിത് ശര്‍മ (34), വിരാട് കോഹ്‌ലി (1), സുരേഷ് റെയ്‌ന (7) എന്നിവരാണ് പുറത്തായത്.

329 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ നീങ്ങാനാണ് ശ്രമം നടത്തിയത്. സ്‌കേറിംഗിന് വേഗത കുറഞ്ഞാലും വിക്കറ്റ് നഷ്‌ടപ്പെടാതെ മുന്നോട്ട് പോകുക എന്ന തന്ത്രമാണ് ഇരുവരും ധവാനും രോഹിതും സ്വീകരിച്ചത്. നാലാം ഓവറില്‍ ജോഷ് ഹെയ്‌സ്‌ല്‍വുഡിന്റെ പന്തില്‍ ധവാന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കിയെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു. എന്നാല്‍ 13മത് ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലിക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. 16മത് ഓവറില്‍ സ്‌കേര്‍ 78ല്‍ നില്‍ക്കെ മിച്ചല്‍ ജോണ്‍സണ് വിക്കറ്റ് സമ്മാനിച്ച് കോഹ്‌ലി പുറത്താകുകയായിരുന്നു. അടുത്ത ഊഴം രോഹിതിനായിരുന്നു, മനോഹരമായി കളിച്ച അദ്ദേഹം ജോണ്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 23മത് ഓവറില്‍ സുരേഷ് റെയ്‌ന ജയിംസ് ഫോക്കനറുടെ പന്തില്‍ കീപ്പര്‍ ബ്രാഡ് ഹാഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.


മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. വളരെ വേഗം റണ്‍സ് കണ്ടെത്താനാണ് സ്‌മിത്തും ഫിഞ്ചും ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ബൌണ്ടറികള്‍ നിരന്തരമായി ഒഴുകുകയായിരുന്നു. സ്‌മിത്തായിരുന്നു കൂടുതല്‍ ആക്രമിച്ച് മുന്നേറിയത്. സ്‌കോര്‍ 192ല്‍ നില്‍ക്കെ സ്‌‌മിത്ത് പുറത്താകുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഇതുവരെ 182 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.

പവര്‍ പ്ലേ ഓവറുകള്‍ അടുത്തതോടെ ക്രീസിലെത്തിയ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‍സ്‌വെല്‍ സ്‌കേര്‍ ഉയര്‍ത്താനുള്ള ആവേശത്തിലായിരുന്നു. എന്നാല്‍ 39മത് ഓവറില്‍ ആരോണ്‍ ഫിഞ്ച് (72) പുറത്താകുകയായ്ലിരുന്നു. ഉമേഷ് യാധവിനാനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് (10) കൂടുതല്‍ സംഭാവന നടത്താന്‍ സാധിച്ചില്ല. മോഹിത് ശര്‍മ്മയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. ഇതിനിടെയില്‍ മാക്‍സ്‌വെല്ലിനെ (23) ആര്‍ അശ്വിന്‍ പുറത്താക്കുകയും ചെയ്തു.


പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ജയിംസ് ഫോക്ക്‍നോര്‍ ഷെയ്‌ന്‍ വാട്ട്‌സണ്‍ സഖ്യം തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 36 റണ്‍സിന്റെ കൂട്ടുക്കെട്ട് ചേര്‍ത്തെങ്കിലും. ഫോക്‍നറെ (21) പുറത്താക്കി യാധവ് വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. 48മത് ഓവറില്‍ മോഹിത് ശര്‍മ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് (10) വാട്ടസണും മടങ്ങിയതോടെ ബ്രാഡ് ഹാഡിനും (7) മിച്ചല്‍ ജോണ്‍സണും (21) ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മാന്യമായ സ്‌കേര്‍ സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :