ഇന്ത്യ ലോകകപ്പില്‍ തോറ്റതിന് അനുഷ്കയ്ക്ക് തെറിയഭിഷേകം...!

സിഡ്‌നി| VISHNU N L| Last Updated: വ്യാഴം, 26 മാര്‍ച്ച് 2015 (20:15 IST)
ഓസ്ട്രേലിയ്ക്കെതിരായ ഫൈനലില്‍ പരാജയപ്പെട്ട് ലോകക്കപ്പ് സ്വപ്നങ്ങള്‍ അവസാനിച്ച ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ടീമിന്റെ പരാജയത്തിനു കാരണവും കണ്ടുപിടിച്ചിരിക്കുന്നു.


ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയും കാമുകി അനുഷ്കാ ശര്‍മ്മയുമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ ഇരുവരെയും പരിഹസിക്കുന്ന പോസ്റ്റുകളും കമന്റുകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധാകര്‍ മേഞ്ഞു നടക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ച കൊഹ്ലി ഫീല്‍ഡിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയതിനു കാരണക്കാരി അനുഷ്കയാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ആരാധകര്‍ അനുഷ്കയുടെ ഫേസ്ബുക്ക് പേജില്‍ ഉഗ്രന്‍ പരിഹാസ ശരങ്ങളാണ് തൊടുത്തുകൊണ്ടിരിക്കുന്നത്. തെറിയഭിഷേകവും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍.

അനുഷ്‌ക്ക രാജ്യദ്രോഹിയാണെന്നും സിനിമകള്‍ ബഹിഷക്കരിക്കണമെന്നും പറഞ്ഞവരുമുണ്ട്. കോലി ഒരോവര്‍ എറിയുന്നതും ഒരു ക്യാച്ച് വിടുന്നതും ഒരു റണ്ണെടുക്കുന്നതും കാണാനാണോ അനുഷക്ക മുംബൈയില്‍ നിന്ന് പറന്നുവന്നതെന്ന് ചിലര്‍. സിഡ്‌നിയിലേയ്ക്ക് വന്നതാണ് അനുഷ്‌ക്ക ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മറ്റു ചിലര്‍ ട്വീറ്റ് ചെയ്തു.


ബോക്‌സോഫീസില്‍ തകര്‍ത്തോടുന്ന എന്‍.എച്ച്. 10ന്റെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നാണ് താരറാണി അനുഷ്‌ക്ക ശര്‍മ സിഡ്‌നിയിലേയ്ക്ക് പറന്നത്. വന്നിറങ്ങി കസേരയിലേക്ക് ചായുന്നതിനു മുമ്പേ കാമുകന്‍ വമ്പന്‍ ഫ്ലോപ്പുമായി പവലിയന്‍ കയറുന്നതാണ് അനുഷ്ക കാണുന്നത്. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ കോലി ഒരൊറ്റ റണ്‍ മാത്രമെടുത്ത് പുറത്താകുമ്പോള്‍ ഗ്യാലറിയില്‍ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ മൂക്കത്ത് വിരല്‍വച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ മാലോകരെ കാണിക്കാന്‍ മത്സരിക്കുകയായിരുന്ന് ടീവി ചാനലുകള്‍.

ഇതെല്ലാം കൂടി കഴിഞ്ഞതോടെ കോഹ്ലി ഇങ്ങനെ കാലിടറിയത് അനുഷ്ക കാരണമാണെന്നാണ് ആരാധക വെട്ടുക്കിളികള്‍ പറയുന്നത്.
അനുഷ്‌ക്കയുടെ വീടിന് കല്ലെറിയാനാണ് കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.അതേസമയം ഇന്ത്യയുടെയും തോല്‍വിക്കും വിരാട് കോലിയുടെ ബാറ്റിങ് പിഴവിനും സോഷ്യല്‍ മീഡിയ കടിച്ചുകീറിയ അനുഷ്‌ക്ക ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ സുസ്മിത സെന്നും അസിനും രംഗത്തെത്തി.

പരിഹസിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അനുഷക്കയെ വെറുതെ വിടണമെന്നും തന്റെ കാമുകനെയും രാജ്യത്തെയും പിന്തുണയ്ക്കാനാണ് അനുഷ്‌ക്ക ഓസ്‌ട്രേലിയയില്‍ പോയതെന്നും സുസ്മിത ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ തോല്‍വിക്ക് അനുഷ്‌ക്കയെ പഴിക്കുന്നത് പരിഹാസ്യമാണ്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്-അസന്‍ ട്വിറ്ററില്‍ ചോദിച്ചു. ഇതിനു പിന്നാലെ നിരവധി പേര്‍ അനുഷ്കയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...