ന്യൂഡല്‍ഹി|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (15:23 IST)
ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ച കേസില്‍ സിപിഎം നേതാവ് എംവി ജയരാജനെ നാലാഴ്ച തടവുശിക്ഷ വിധിച്ചതിനെതിരെ
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.
വിധി തെറ്റാണെന്നും ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാന്തന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ആണു വിധിയെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കാണു മേല്‍ക്കോയ്മ.പ്രധാനമന്ത്രിയും,പ്രസിഡന്റും,ജഡ്ജിമാരും മറ്റ് ജനപ്രതിനിധികളും ജനങ്ങളുടെ സേവകരാണ് ജനങ്ങള്‍ക്ക് അവരുടെ സേവകരെ വിമര്‍ശിക്കാന്‍ അധികാരം ഉണ്ടെന്നും കട്ജു പറഞ്ഞു.
വിവാദമായ ‘ശുംഭന്‍ ’ പരാമര്‍ശത്തില്‍ സി പി എം നേതാവ് എം വി ജയരാജന് സുപ്രീംകോടതി
നാല് ആഴ്ച തടവ് വിധിച്ചിരുന്നു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ചില ശുംഭന്മാര്‍ ആണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതെന്ന് ആയിരുന്നു ജയരാജന്റെ പരാമര്‍ശം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.