ഗോഡ്സെ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജ് ഖേദം പ്രകടിപ്പിച്ചു

Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (14:07 IST)
ഗോഡ്സെ മഹാത്മ ഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്നേഹിയെന്ന വിവാദ പരാമര്‍ശത്തില്‍ ബി ജെപി എം.പി സാക്ഷി മഹാരാജ് ഖേദം പ്രകടിപ്പിച്ചു.തന്റെ വാക്കുകള്‍ പിന്‍ വലിക്കുകയാണെന്നും പ്രസ്താവന ആളുകളെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നും സഭയില്‍ മഹാരാജ് പറഞ്ഞു.ഗാന്ധിയെ ഗോഡ്സെ കൊന്നുവെങ്കിലും 1984ലില്‍ സിഖുകളെ കൊന്നപ്പോഴാണ് ഗാന്ധി മരിച്ചതെന്ന സാക്ഷി മഹാരാജ് പറഞ്ഞത്. സഭയെ പ്രക്ഷുദ്ധമാക്കി.

എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. സാക്ഷി മഹാരാജ് ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ഗാന്ധിജിയുടെ ഘാതകനെ പ്രശംസിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാകില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പ്രസ്താവനയെ സര്‍ക്കാര്‍ അപലപിച്ചു.

നേരത്തെ പാര്‍ലമെന്റിന് വെളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍
ഗോഡ്സെ മഹാത്മ ഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്നേഹിയായിരുന്നു എന്ന് സാക്ഷി മഹാരാജ് പറഞ്ഞത് വന്‍ വിവാദമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :