അഭിറാം മനോഹർ|
Last Updated:
ഞായര്‍, 6 മാര്‍ച്ച് 2022 (12:24 IST)
സംസ്ഥാനത്തെ
വേനൽ ചൂട് ശക്തമായതിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. പ്രവർത്തന സമയം രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായി ക്രമീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു.
വേനൽകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ താപനിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസാണ് രണ്ട് ദിവസം മുൻപ് റിപ്പോർട്ട് ചെയ്തത്.