1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajinikanth Discharged From Hospital

രജനികാന്ത് ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം

Film
ചികിത്സയിലായിരുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. താരത്തിന് ഒരാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രിയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അധ്വാനം പാടില്ലെന്നും സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ താരത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രജനീകാന്തിനെ രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെ സിനിമയുടെ ഷൂട്ടിങ്ങിനെ സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സൗദിയിൽനിന്നും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാനയാത്രാ വിലക്ക് പിൻവലിച്ചു