വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2020 (08:26 IST)
ഡൽഹി: രാജ്യത്ത് ആദ്യം വിതരണത്തിന് ലഭ്യമാവുക, ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനെകയും പൂനെ സെറം ഇൻസ്റ്റിറ്റ്യുട്ടുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ. ഈ ആഴ്ച തന്നെ വാക്സിൻ വിതരണത്തിന് അനുമതി നൽകിയേക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. ഈ ആഴ്ച അനുമതിൽ ലഭിച്ചാൽ ജനുവരി തുടക്കം മുതൽ തന്നെ രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചേയ്ക്കും.
പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഡ് കൊവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ നിർമ്മിയ്ക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമാണ് എന്നാണ് വിലയിരുത്തൽ. അതേസമയം വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള വാസ്കിനേഷൻ ഡ്രൈ രൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കും. ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡ്രൈ റൻ നടക്കുക.