മുംബൈ|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (17:34 IST)
മുന്‍
ബിസിസിഐ പ്രസിഡന്റ്
ജഗന്‍മോഹന്‍ ഡാല്‍മിയ മരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍
രാജീവ് ശുക്ല ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്തമാസം ചേരുന്ന പ്രത്യേക ജനറല്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
എന്‍ ശ്രീനിവാസന്‍ ശരത് പവാര്‍ വിഭാഗങ്ങളും മത്സര സജ്ജരായി രംഗത്തുണ്ട്. എന്നാല്‍ പൊതുസമ്മതനെന്ന നിലയില്‍ ഇരുവിഭാഗങ്ങവും രാജീവ് ശുക്ലയെ പിന്തുണയ്ക്കാനാണ് സാധ്യത. ഇതിനൊപ്പം, നിലവിലെ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, വൈസ് പ്രസിഡന്റുമാരായ ഗൗതം റോയ്, സി കെ ഖന്ന, എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
ഐപിഎല്‍ കോഴവിവാദത്തിന് പിന്നാലെ, ഭിന്ന താല്പര്യത്തിന്റെ പേരിലാണ് എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് പൊതുസമ്മതനെന്ന നിലയില്‍ ജഗ്മോഹന്‍ ഡാല്‍മിയയെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.