Last Updated:
ശനി, 29 ജൂണ്‍ 2019 (13:05 IST)
നായ
കടിച്ചതിനെച്ചൊല്ലി രോഗിയും ഡോക്ടറും തമ്മിൽ തർക്കം. രാജസ്ഥാനിൽ നിന്നും മെഡിക്കൽ അനാസ്ഥയുട് വിചിത്രമായൊരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നായ കടിച്ചതിനാണ് അജ്‌മീറിലെ ആശുപത്രിയിൽ സ്ത്രീ എത്തുന്നത്.
ചികിത്സയ്ക്കായി റസിഡന്റ് ഡോക്ടറെ സമീപിച്ചപ്പോൾ അയാൾ ദേഷ്യത്തോടെ നായ കടിച്ചെങ്കിൽ നായയെ തിരിച്ചുകടിക്കാൻ പറയുകയായിരുന്നു. ഡോക്ടറുടെ മറുപടിയിൽ രോഷാകുലനായ രോഗി നിങ്ങൾ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു.
ദളിതനായ തന്നെ അപമാനിച്ചതിന് എസ്‌സി എസ്‌ടി നിയമപ്രകാരം പരാതി നൽകുമെന്ന്
ഡോക്ടർ പ്രവീൺ ബലോട്ടിയ പറഞ്ഞു. എന്നാൽ യുവതി ഈ വാദം നിരാകരിച്ചു. ആദ്യമായി ആശുപത്രിയിൽ എത്തിയ തനിക്ക് ഡോക്ടറുടെ ജാതി എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും രംഗത്ത് വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് യുവതി പറഞ്ഞു.