ഭാര്യയെ ഗർഭിണിയാക്കാൻ ഭർത്താവിന് 15 ദിവസം പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (19:34 IST)
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗർഭധാരണ അവകാശം ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൽ 4 കാരനായ നന്ദലാലിനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 15 ദിവസത്തെ പരോൾ അനുവദിച്ചത്.

നന്ദലാലിന്റെ ഭാര്യ നിരപരാധിയാണ്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അവരുടെ വൈകാരികവും ശാരീകവുമായ ആവശ്യങ്ങള്‍ പലതും നിറവേറുന്നില്ല. തടവുകാരന്റെ ഭാര്യയ്ക്ക് പ്രസവിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശം നിഷേധിക്കാനാകില്ല. ഉത്തരവിൽ കോടതി വ്യക്തമാക്കി. ഭർത്താവിൽ നിന്ന് കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആദ്യം കളക്‌ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ പരാതിയില്‍ തീരുമാനമെടുക്കാതിരുന്നതോടെ യുവതി ഹൈക്കോടതിയെ സമീപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :