പ്ലാസ്റ്റിക്‌ നിരോധനം; റെയില്‍വേയ്ക്ക് കോടതി നോട്ടീസ്

മുംബൈ| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (18:44 IST)
റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളില്‍ പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ബോംബെ ഹൈക്കോടതി സെന്‍ട്രല്‍ റെയില്‍വേയ്ക്ക്‌ നിര്‍ദേശം നല്‍കി.

എന്‍ജിഒ സംഘടനയായ റെയില്‍ പരിഷത്താണ്‌ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്‌. വനം പരിസ്ഥിതി മന്ത്രാലയം, സംസ്ഥാനസര്‍ക്കാര്‍, ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവരോടും കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്ലാറ്റ്ഫോമുകളില്‍ ആവശ്യത്തിന്‌ ഡസ്റ്റ്‌ ബിന്നുകള്‍ സ്ഥാപിക്കാന്‍ ജസ്റ്റീസ്‌ അഭയ്‌ ഓക അധ്യക്ഷനായ ബഞ്ച്‌ റെയില്‍വേയോട്‌ ആവശ്യപ്പെട്ടു. പൊതുതാല്‍പര്യഹര്‍ജി തുടര്‍വാദങ്ങള്‍ക്കായി ജൂണിലേക്കു മാറ്റി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :