ഭോപ്പാല്‍|
Last Modified വെള്ളി, 9 മെയ് 2014 (09:56 IST)
മദ്യക്കന്പനികളുടെ പരസ്യങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുത്ത അഞ്ച് ബോളിവുഡ് താരങ്ങള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. മദ്യക്കന്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സംസ്ഥാനത്തെ എക്സൈസ് നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലിഖാന്‍, സുനില്‍ ഷെട്ടി, അജയ്ദേവ്ഗണ്‍, മനോജ് ബാജ്പേയ്, എന്നിവരോടാണ് ഈ വിഷയത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. താരങ്ങളെക്കൂടാതെ മൂന്ന് ഡിസ്ലറികളുടെ മാനേജിംഗ് ഡയറക്ടര്‍മാരോടും ആറാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ വിശദീകരണം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സംഭവത്തില്‍ താരങ്ങള്‍ക്കെതിരേ സത്വര നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് വൈമനസ്യം കാണിക്കുകയാണെന്ന് പരാതിക്കാരന്‍ അവ്ഡേഷ് ബദോറിയ ആരോപിച്ചു. മദ്യക്കന്പനികളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഗ്വാളിയര്‍ പൊലീസ് സൂപ്രണ്ടിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു.