ഉത്തരേന്ത്യയ്ക്ക് പൊള്ളുന്നു, ബിഹാറിലും യുപിയിലുമായി മരണം 98 ആയി

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂണ്‍ 2023 (14:54 IST)
ഉഷ്‌ണതരംഗത്തിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യുപിയിലും ബിഹാറിലുമായി 98 പേരാണ് കനത്ത ചൂടിനെ തുടർന്ന് മരിച്ചത്. യുപിയിലെ ബാലിയയിൽ നിന്ന് മാത്രം 54 പേർ മരിച്ചതായാണ് റിപ്പോർട്ട്. നാനൂറോളം പേര് ആശുപത്രിയിൽ ചികിത്സയിലാണ്.

സമീപകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും കടുത്ത ചൂടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത്. കടുത്ത പനി,ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ പലയിടത്തും ചികിത്സ തേടുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമായവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :