റെയില്‍വേ ബജറ്റ്: കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ചുവപ്പ് സിഗ്നല്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ചുവപ്പ് സിഗ്നല്‍. കേരളത്തിന് ആകെ ലഭിച്ചത് മൂന്ന് ട്രെയിനുകള്‍ മാത്രം. സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചു എന്നത് മാത്രമല്ല പ്രഖ്യാപിച്ച പലപദ്ധതികളും നടപ്പാക്കാനും കേന്ദ്രത്തിന് കഴിഞ്ഞില്ല.
പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി കാലങ്ങളായുള്ള ആവശ്യമാണ്. ഫാക്ടറിയുടെ തറക്കല്ലിട്ടത് മാത്രമാണ് നടന്നത്. ഇതിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലി അടക്കം മൂന്ന് കോച്ച് ഫാക്ടറികളുടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
കേരളത്തിന് പെനിസുലാര്‍ സോണ്‍ പ്രഖ്യാപനം കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷമേറെയായി. അയല്‍ സംസ്ഥാനങ്ങളിലാകട്ടെ ഇതിനകം പുതിയ സോണുകള്‍ നിരവധി പ്രഖ്യാപിക്കുകയും ചെയ്തു. 2009-10 ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം റെയില്‍വെ മെഡിക്കല്‍ കോളജാണ് കടലാസിലായ മറ്റൊരു പദ്ധതി.