1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul Loksabha News

ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന ആരോപണവുമായി ബിജെപി വനിത എംപിമാര്‍

Rahul Loksabha News
ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന ആരോപണവുമായി ബിജെപി വനിത എംപിമാര്‍. സംഭവത്തില്‍ ബിജെപി വനിത എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി. വനിത എംപിമാര്‍ക്കും സ്മൃതി ഇറാനിക്കും നേരെയാണ് ഫ്‌ളൈയിങ് കിസ് നടത്തിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. 
 
അതേസമയം ഇന്ന് ലോക്‌സഭയില്‍ നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. മണിപ്പൂര്‍ വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ രാഹുല്‍ രൂക്ഷമായി പ്രതികരിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്തിന്റെ പേരില്‍ മാറ്റം വേണം; നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി