ജമ്മു കശ്‌മീരില്‍ മെഹബൂബ മുഫ്‌തിയുടെ സ്വരം

ജമ്മു കശ്‌മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്‌തി

 Jammu Kashmir , Mehbuba Mufthi , jammu , kashmir , team india , BJP , congress , ബിജെപി , മെഹബൂബ മുഫ്‌തി , മുഫ്‌തി  മുഹമ്മദ് സഈദ് , പിഡിപി , ജമ്മു- കശ്മീര്‍ , പീപ്പിള്‍സ് കോണ്‍ഫറന്‍‌സ് , മെഹബൂബ
ജമ്മു| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (19:33 IST)
ജമ്മു കശ്‌മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് പിഡിപി നേതാവ് മുഫ്‌തി. മുഖ്യമന്ത്രിയായിരുന്ന മുഫ്‌തി
മുഹമ്മദ് സഈദിന്റെ മരണ ശേഷം ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിജെപിയുടെ പിന്തുണയോടെ മെഹബൂബ മുഖ്യമന്ത്രിയായത്. ബിജെപി എംഎൽഎ നിർമൽ സിംഗാണ് ഉപമുഖ്യമന്ത്രി.

സജാദ് ഖനി ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ അംഗമായ സഖ്യത്തിന് 87 അംഗ നിയമസഭയില്‍ 56 എംഎല്‍എമാരുടെ ഭൂരിപക്ഷമാണുള്ളത്. പിഡിപിക്ക് 27ഉം ബിജെപിക്ക് 25ഉം പീപ്പിള്‍‌സ് കോണ്‍ഫറന്‍സിന് രണ്ടും അംഗങ്ങളുണ്ട്. തുടക്കത്തില്‍ കടുംപിടിത്തത്തിലായിരുന്ന മെഹബൂബയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിലേക്കെത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പിഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ജമ്മു- കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണ ശേഷമാണ് സഖ്യസര്‍ക്കാര്‍
അനിശ്ചിതത്വത്തിലായത്. സഈദിന്റെ മരണ ശേഷം മെഹബൂബ മുഫ്‌തി പിഡിപിയുടെ നേതൃ സ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :