നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമോ? അതോ വറുതിയിലേക്ക് തള്ളിവിടുമോ ?

നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങള്‍

സജിത്ത്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (16:33 IST)
കള്ളപ്പണവും കള്ളനോട്ടും
ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഒരു മാസം പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ ലോക്‍സഭ സമ്മേളിക്കുന്ന കാലയളവായിട്ടും രാജ്യത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിയാതെ പോയിയെന്നതാണ് ഏവരേയും ഇരുത്തിചിന്തിപ്പിക്കുന്നത്. ഒരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് രാജ്യത്ത് 1000,നോട്ടുകൾ പിൻവലിക്കുകയാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ഈ പ്രഖ്യാപനം രാജ്യത്തെ സാധാരണ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. നിത്യചെലവിനു ആവശ്യമായ പണം എടുത്തു വയ്ക്കാൻ പോലും സമയം തരാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച തിരുമാനത്തിൽ ഞെട്ടി ജനങ്ങൾ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാനാവാതെ പലരും കുഴങ്ങി. ഒറ്റ രാത്രി കൊണ്ട് മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയതിന് സര്‍ക്കാരിന് ന്യായീകരണമുണ്ടെങ്കിലും ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയാകുകയാണുണ്ടായത്.

കള്ളപ്പണം പിടികൂടാനെന്നു പറഞ്ഞ് നടത്തിയ നോട്ട് നിരോധനം വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്ക് തീരാദുരിതം കൂടിയാണ് സമ്മാനിച്ചത്. ദീര്‍ഘവീക്ഷണമോ വേണ്ടത്ര പഠനമോ നടത്താതെയാണ് കേന്ദ്രം പല നയങ്ങളും രൂപീകരിക്കുന്നത്. ഇതില്‍ ഭീകരവാദവും രാജ്യസുരക്ഷയും കൂട്ടിക്കലര്‍ത്തി ജനത്തെ പറ്റിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ എതിര്‍ക്കുന്നവരെ ഭീകരവാദിയും ദേശദ്രോഹിയുമാക്കി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

രാജ്യത്ത് നിലവിലുള്ള നോട്ട് ക്ഷാമത്തിന് പരിഹാരമുണ്ടാകാന്‍ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. നോട്ട് ക്ഷാമത്തെ തുടര്‍ന്നാണ് ചില്ലറ നോട്ടുകള്‍ ആളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അതോടെ 100 രൂപയുടെ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടു. അത് ഇപ്പോളും തുടരുകയുമാണ്. വീണ്ടുമൊരു നിരോധനം ഉണ്ടായാലോ എന്നതിനാല്‍ വലിയ നോട്ടുകള്‍ സൂക്ഷിക്കുന്നതിനും ആളുകള്‍ ഭയപ്പെടുന്നു. ഇതുമുലമാണ് ജനങ്ങള്‍ നോട്ടുകള്‍ ചില്ലറയാക്കി സൂക്ഷിക്കുന്നത്.

സാധാരണ ജനങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അതാവട്ടെ അരിവാങ്ങുന്നതിനുള്ള കാശിനു വേണ്ടിയുമാണ്. അല്ലാതെ കള്ളപ്പണം വെളുപ്പിക്കാനല്ല. കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ഒരു ബുദ്ധിമുട്ടുമില്ലാതെ വെളുപ്പിച്ചു. സുപ്രിംകോടതിപോലും നോട്ട് നിരോധനത്തിനെതിരേ സംശയം പ്രകടിപ്പിച്ചതാണ്. പൗരന് പിന്‍വലിക്കാവുന്ന തുക നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാലാകും കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...